കോട്ടയം: വടവാതൂരില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ഉപകരണങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് പാമ്ബാടി, കോട്ടയം എക്‌സൈസ് യൂണിറ്റുകള്‍ വീട് വളഞ്ഞ് പരിശോധന നടത്തിയത്. കളത്തിപ്പിടി സ്വദേശിയായ സരുണ്‍ ശശിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെകൂടാതെ മറ്റു മൂന്നുപേര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വടവാതൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സാണ് ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത്. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക