ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് സമീപം മോഷണപരമ്പര. ഇന്നലെ രാത്രി ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷന് ചുറ്റുവട്ടത്തെ ആറ് സ്ഥാപനങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.

ട്രഷറിക്ക് സമീപത്തെ ബ്യൂട്ടി പാര്‍ലര്‍, തൊട്ടടുത്ത ഡെന്റല്‍ ആശുപത്രി, അതിന് സമീപത്ത് പണി നടക്കുന്ന കെട്ടിടം, വീരളം ക്ഷേത്രത്തിന് സമീപത്തെ ഫോണ്‍ കെയര്‍ എന്ന മൊബൈല്‍ ഷോപ്പ്, അടുത്തുള്ള പെയിന്റ് കട, ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ ആച്ചൂസ് ഫാന്‍സി സെന്റര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടം പണിക്കായി ഇറക്കിയിരുന്ന 70 കിലോ കമ്ബിയും മൊബൈല്‍ ഷോപ്പില്‍ നിന്ന് മൊബൈലുകളുമാണ് മോഷണം പോയത്. മറ്റിടങ്ങളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ സ്ഥാപനങ്ങളില്‍ പ്രവേശിച്ചത്.

സദാസമയവും പട്രോളിംഗ് നടക്കുന്ന റോഡരികിലെ സ്ഥാപനങ്ങളില്‍ മോഷണം നടന്നതില്‍ വ്യാപാരികള്‍ പരിഭ്രമത്തിലാണ്. ഇതിനുപിന്നില്‍ ഒരുസംഘം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക