തെന്നിന്ത്യൻ നടി നഗ്മക്ക് യുഎഇ ഗോൾഡൻ വിസ. ദുബായ് സർക്കാർ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് നഗ്മയ്ക്ക് ഗോൾഡൻ വിസ സമ്മാനിച്ചത്. ഇന്ത്യൻ സിനിമയിലെ വിവിധ ഭാഷകളിൽ ശ്രദ്ധേയയായ നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

സൽമാൻ ഖാൻ, രജനികാന്ത്, പ്രഭുദേവ എന്നിവർക്കൊപ്പം ശ്രദ്ധേയമായ പ്രധാന വേഷങ്ങൾ നഗ്മ ചെയ്തിട്ടുണ്ട്. നടിയുടെ സഹോദരി ജ്യോതികയ്ക്കും പങ്കാളിയും നടനുമായ സൂര്യയ്ക്കും നേരത്തെ യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഗോൾഡൻ വിസ സമ്മാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹൻലാൽ, മീരാ ജാസ്മിൻ, ആന്റണി പെരുമ്പാവൂർ, അഞ്ജലി അമീർ, ശ്വേതാ മേനോൻ തുടങ്ങിയ മലയാള താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ദുബായിലെ സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ദുബായ് നൽകിയ അംഗീകാരത്തിന് നന്ദിയുണ്ടെന്നും നഗ്മ പറഞ്ഞു. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് നഗ്മ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക