എറണാകുളം: ഇടപ്പള്ളി പോണേക്കര പീലിയാട് യുവാവിനെ സുഹൃത്തുക്കള്‍ കമ്പി വടിക്ക് അടിച്ച്‌ കൊന്നു. പീലിയാടുള്ള പുഴക്കരയ്ക്ക് സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ സൃഹൃത്തുക്കളും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.സംഭവത്തില്‍ കൊല്ലപ്പെട്ട കൃഷ്ണ കുമാറിന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ സ്വദേശി ഫൈസല്‍, ചേരനെല്ലൂര്‍ സ്വദേശി ബിജോയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൃഷ്ണ കുമാറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക