കൊ​ല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വി​വാ​ഹ​വും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്തു. പ​ള്ളി​ത്തോ​ട്ടം സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ടി​യി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ത്തി​െന്‍റ ഹാ​ളി​ല്‍ ന​ട​ന്ന വി​വാ​ഹ​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ അ​ധി​കം പേ​ര്‍ പ​െ​ങ്ക​ടു​ത്തു. വ​ധു​വി​െന്‍റ പി​താ​വി​നെ​യും ബ​ന്ധു​വി​​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ ​കേ​സു​ണ്ടെ​ന്ന് സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച 251 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.സാ​മൂ​ഹി​ക അ​ക​ലം സൂ​ക്ഷി​ക്കാ​തെ​യും മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യും കൂ​ട്ടം ചേ​ര്‍​ന്ന 868 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 22 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​ന​ദ​ണ്ഡം ലം​ഘി​ച്ച 11 ക​ട​ക​ള്‍ പൂ​ട്ടി​ച്ചു. ശ​രി​യാ​യ​വി​ധം മാ​സ്​​ക്ക് ധ​രി​ക്കാ​തി​രു​ന്ന 1443 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക