സ്വയംഭോ​ഗവും ശീഘ്രസ്ഖലനവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ ഇന്നും പല തെറ്റിദ്ധാരണകളും സംശയങ്ങളുമൊക്കെ നിലനില്‍ക്കുന്നുണ്ട്. പുരുഷനെ സംബന്ധിച്ച്‌ ശീഘ്രസ്ഖലനം അവന്റെ ലൈം​ഗിക സുഖത്തെ ബാധിക്കാറില്ല. എന്നാല്‍, പുരുഷന് വളരെ പെട്ടെന്ന് സ്ഖലനമുണ്ടാകുന്നത് സ്ത്രീകളുടെ ലൈം​ഗിക സുഖത്തെ പ്രതികൂലമായി ബാധിക്കും. സ്വയംഭോ​ഗം ചെയ്യുന്നത് ശീഘ്രസ്ഖലനത്തിന് കാരണമാകുമോ എന്ന ആശങ്ക നിരവധി പുരുഷന്മാര്‍ കൊണ്ടുനടക്കുന്നു.

സ്വയംഭോഗത്തില്‍ പെട്ടെന്നാണ് ശുക്ലം സ്രവിച്ചത്. അതുകൊണ്ട് ദാമ്ബത്യ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ ഇതൊരു തെറ്റായ കാര്യമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ പറയുന്നു. സ്വയംഭോഗം ചെയ്യുന്നത് അരമണിക്കൂര്‍ കൊണ്ട് ശുക്ലം പോകാനല്ല. എത്രയും പെട്ടെന്ന് ചെയ്ത് തീരാനുള്ള ആവേശത്തിലാണ് പലരും ചെയ്യുന്നത്.പങ്കാളിയുമായിട്ടുള്ള ശീഘ്രസ്ഖലനത്തെക്കുറിച്ച്‌ നെഗറ്റീവ് ആയിട്ട് ചിന്തിക്കേണ്ട ആവശ്യമില്ല. അതൊരു പോസിറ്റീവ് അന്തരീക്ഷത്തില്‍ സംഭവിക്കുന്നതാണ്. അത് ആ രീതിയില്‍ കാണാന്‍ ശ്രമിക്കണമെന്നും വിദ​ഗ്ധര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിമിത സ്വയംഭോഗം അ‌നുവദനീയമാണ് എന്ന അഭിപ്രായം വിദ​ഗ്ധര്‍ പ്രകടിപ്പിക്കുന്നു. വിവാഹപ്രായം വര്‍ധിക്കുകയും വിവാഹങ്ങള്‍ വൈകുകയും ചെയ്യുന്നതിനാല്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് കൂടുതല്‍ സ്ത്രീകള്‍ തുറന്നു സമ്മതിക്കുന്നു. സ്വയംഭോഗം ആരോ​ഗ്യത്തിന് ഹാനികരമാണെന്നു പലരും കരുതുന്നുവെന്നതാണ് ഇതേക്കുറിച്ചുള്ള ഏറ്റവും ദുഃഖകരമായ കാര്യം. അതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്ബോള്‍ അവര്‍ക്ക് കുറ്റബോധം തോന്നുന്നു. അതിെന്‍റ ആവശ്യമേയില്ല എന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

മനുഷ്യരെല്ലാം ഇണ ചേരുന്നത് ഒരുപോലെയാണ്. മലയാളികളുടെ കാര്യത്തിലും മാറ്റമൊന്നുമില്ല. മലയാളികള്‍ക്കു മാത്രമായി പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. ലോകത്ത് എല്ലായിടത്തുമുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ലൈംഗികപ്രശ്നങ്ങള്‍ തന്നെയാണ് മലയാളികള്‍ക്കുമുള്ളത്. സ്ക്രീനിലെ ലൈംഗികതയും സ്വന്തം കിടപ്പുമുറിയിലെ ലൈംഗികതയും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും മനസ്സിലാകാത്തത് പ്രധാനപ്പെട്ട പ്രശ്നമാണ്.

അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ ഈ വിഡിയോയില്‍ കാണുന്ന അഭിനേതാക്കളുമായി അവരുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നു. ഇതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും. അത്തരം വിഡിയോകളില്‍ അവര്‍ അഭിനയിക്കുകയാണ് ജീവിക്കുകയല്ല. അത് താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്. സിനിമയിലെ നായകന്‍ നാലു പേരെ ഇടിച്ചുവീഴ്ത്തുന്നു. നിങ്ങള്‍ക്ക് അതുപോലെ നാലുപേരെ ഒറ്റയ്ക്ക് ഇടിച്ചുവീഴ്ത്താന്‍ കഴിയുമോ? ഇതുപോലെയാണു ലൈംഗികവിഡിയോകളുെട കാര്യവും.

‘റീല്‍ലൈഫ്’, ‘റിയല്‍ലൈഫ്’ എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ആളുകള്‍ക്ക് കഴിയണം ആളുകള്‍ യഥാര്‍ഥമല്ലാത്ത പ്രതീക്ഷകള്‍ പുലര്‍ത്തുന്നുവെങ്കില്‍, അവരുടെ ജീവിതപങ്കാളികളുമായുള്ള ലൈംഗിക ബന്ധത്തില്‍ സുഖം തോന്നില്ല. ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം കൃത്യമായി ലഭിക്കാത്തതിെന്‍റ ദൂഷ്യഫലം കൂടിയാണിത്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളാണ് പലപ്പോഴും ചൂഷണത്തിന് ഇരയാകുന്നത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ചതിക്കുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് കൗമാരക്കാര്‍ ഇത്തരം ചതികളില്‍ പെട്ടെന്നു വീണുപോകുന്നത്?

കൗമാരബന്ധങ്ങളില്‍ ലൈംഗികതയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണം കുട്ടികള്‍ ഇരകളാകുന്നു. അവര്‍ക്ക് കൂടുതല്‍ അറിയില്ല.വേട്ടക്കാര്‍ അവരെ ഭീഷണപ്പെടുത്തുകയോ പ്രലോഭനങ്ങളില്‍ കൊണ്ടിടുകയോ ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. അവര്‍ക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസം നല്‍കുക.

ലൈംഗികതയുടെ കാര്യത്തില്‍ ഇപ്പോഴും ഗോപ്യമായ സമീപനം തന്നെയാണ് മലയാളികള്‍ക്കുള്ളത്. മാത്രമല്ല ‘മറ്റുള്ളവരുെട ഭാര്യയെ ഞാന്‍ തുറിച്ചു നോക്കും. എന്റെ ഭാര്യയെ മറ്റുള്ളവര്‍ അങ്ങനെ നോക്കാന്‍ പാടില്ല’ ഈ മനോഭാവമാണ് ഒട്ടുമിക്ക പുരുഷന്മാര്‍ക്കും. സ്ത്രീകള്‍ക്കാകട്ടെ സുന്ദരനായ ഒരു ആണിനെ കണ്ടാല്‍ ഒന്നുനോക്കണമെന്നുണ്ട് എന്നാല്‍ മറ്റുള്ളവര്‍ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി നോക്കാറില്ല. മലയാളിയുടെ ലൈംഗികമനോഭാവം ഇപ്പോഴും അടഞ്ഞുതന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക