മ​ര​ട് (എറണാകുളം): നെ​ട്ടൂ​രി​ല്‍ ഫൈ​ബ​ര്‍ ബോ​ട്ട് മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. നെ​ട്ടൂ​ര്‍ പെ​രി​ങ്ങാ​ട്ടു​പ​റ​മ്ബ് ബീ​ന മ​ന്‍സി​ലി​ല്‍ ന​വാ​സിെന്‍റ​യും ഷാ​മി​ല​യു​ടെ​യും മ​ക്ക​ളാ​യ അ​ഷ്‌​ന (22), ആ​ദി​ല്‍ (19), കോ​ന്തു​രു​ത്തി മ​ണാ​ലി​ല്‍ വീ​ട്ടി​ല്‍ പോ​ളിെന്‍റ​യും ഹ​ണി​യു​ടെ​യും മ​ക​നാ​യ എ​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ന്തു​രു​ത്തി സ്വ​ദേ​ശി പ്ര​വീ​ണ്‍ (24) നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ നെ​ട്ടൂ​ര്‍ -തേ​വ​ര കാ​യ​ലി​ലാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ഷ്ന​യും ആ​ദി​ലും വീ​ട്ടി​ല്‍ കേ​ക്ക് നി​ര്‍​മി​ച്ച്‌ ചെ​റി​യ തോ​തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ര​വീ​ണും എ​ബി​നും ഇ​വ​രോ​ട് കേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ന​ല്‍​കാ​നാ​യി നെ​ട്ടൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന് ബൈ​ക്കി​ല്‍ പു​റ​പ്പെ​ട്ട​താ​ണ് ഇ​രു​വ​രും.

കേ​ക്ക് വാ​ങ്ങാ​ന്‍ ഫൈ​ബ​ര്‍ ബോ​ട്ടി​ല്‍ നെ​ട്ടൂ​രി​ലെ​ത്തി​യ എ​ബി​നും പ്ര​വീ​ണും കാ​യ​ല്‍ ചു​റ്റി​ക്കാ​ണാ​ന്‍ അ​ഷ്ന​യെ​യും ആ​ദി​ലി​നെ​യും ക്ഷ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രു​നെ​ട്ടൂ​ര്‍ റെ​യി​ല്‍വേ സ്​​റ്റേ​ഷ​നു​സ​മീ​പം ബൈ​ക്ക് നി​ര്‍ത്തി ഇ​രു​വ​രും അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നു.

നാ​ലു പേ​രും ബോ​ട്ടി​ല്‍ സ​ഞ്ച​രി​ക്കുേ​മ്ബാ​ള്‍ ക​ര​യി​ല്‍​നി​ന്ന് അ​ധി​കം ദൂ​രെ​യ​ല്ലാ​തെ​യാ​ണ് അ​പ​ക​ടം. പെ​രു​മ്ബാ​വൂ​ര്‍ നാ​ഷ​ന​ല്‍ കോ​ള​ജി​ലെ ബി.​എ​ഡ് വി​ദ്യാ​ര്‍ഥി​നി​യാ​ണ് അ​ഷ്ന. ആ​ദി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​യാ​ണ്. ക​ള​മ​ശ്ശേ​രി സെന്‍റ് പോ​ള്‍സ് കോ​ള​ജി​ലെ ബി.​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍ഥി​യാ​ണ് എ​ബി​ന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക