തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​നു​ള്ളി​ല്‍ വച്ച്‌ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനെതിരെ ന​ട​ന്ന യൂ​ത്ത് ​കോണ്‍ഗ്രസിന്‍റെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ എം​എ​ല്‍​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന് പോ​ലീ​സ് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ ശ​ബ​രി​നാ​ഥ​ന് ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ നോ​ട്ടീ​സ് ന​ല്‍​കി.

പ്ര​തി​ഷേ​ധ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.വി​മാ​ന​ത്തി​നു​ള്ളി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച്‌ ശ​ബ​രീ​നാ​ഥ​ന് യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​ന്‍റെ സ്ക്രീ​ന്‍​ഷോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തിന് പിന്നാലെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക