ഒട്ടാവ: അപ്രതീക്ഷിത ആംഗിളുകളില്‍ നിന്ന് ചില ഗോളുകള്‍ മൈതാനത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ചില നിമിഷത്തെ അശ്രദ്ധ കൊണ്ട് മുന്നില്‍ എളുപ്പ വഴി തെളിഞ്ഞാലും ഗോളടിക്കാന്‍ സാധിക്കാത്ത സംഭവങ്ങളും ഫുട്‌ബോള്‍ ലോകത്തിന് സുപരിചിതം. എന്നാല്‍ ഇത്തരമൊരു അബദ്ധം ആദ്യമായിരിക്കുമെന്നാണ് ഒരു വീഡിയോക്ക് കീഴെ ആരാധകര്‍ ആശ്ചര്യപ്പെടുന്നത്.

കനേഡിയല്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒരു പോരാട്ടത്തിലാണ് നൂറ്റാണ്ടിലെ അബദ്ധം എന്ന് ഇപ്പോള്‍ തന്നെ ആരാധകര്‍ പേര് ചാര്‍ത്തിയ സംഭവം. കഴിഞ്ഞ ദിവസം നടന്ന വാല എഫ്‌സി- എച്‌എഫ്‌എക് വാന്‍ഡറേഴ്‌സ് ടീമുകള്‍ തമ്മിലുള്ള പോരിനിടെയാണ് അബദ്ധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാല എഫ്‌സിയുടെ സുഡാന്‍ താരം അകിയോ ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ആരാധകരെ അമ്ബരപ്പിച്ചു കളഞ്ഞത്. മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ അബദ്ധം. എങ്കിലും മത്സരം വാല എഫ്‌സി തന്നെ വിജയിച്ചു.

വാല എഫ്‌സി മുന്നേറ്റ താരം അലസാന്ദ്രോ റിഗ്ഗി ബോക്‌സിനകത്തുവച്ച്‌ പാസ് ചെയ്ത് കിട്ടിയ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. വാണ്ടറേഴ്‌സ് ഗോള്‍ കീപ്പര്‍ ഇത് തടുത്തു. എന്നാല്‍ പന്ത് ഗോള്‍ കീപ്പറുടെ പിടിയില്‍ നിന്ന് വലയിലേക്ക് പതിയെ കയറാന്‍ തുടങ്ങി. വലക്ക് സമീപത്തേക്ക് ഓടി കയറിയ അകിയോക്ക് പന്തിന് വെറുതെ ഒന്നു തൊട്ടാല്‍ മാത്രം മതിയായിരുന്നു. അത് വലയില്‍ കിടന്നേനെ. പക്ഷേ താരം പന്ത് തട്ടിയത് പുറത്തേക്കാണെന്ന് മാത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക