നപക്ഷം നേതാവും മുന്‍ എം.എല്‍.എയും കൂടിയായ പി സി ജോര്‍ജ് കൂടി അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുയമായി രംഗത്തെത്തിയ രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് സംസ്ഥാനത്ത് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന സഹപ്രവത്തകയുടെ പരാതിയില്‍, ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പി.സി ജോര്‍ജും അറസ്റ്റിലായിരിക്കുകയാണ്.

പിണറായി വിജയനെ സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത ശത്രുക്കളാണ് ടി.പി നന്ദകുമാറും പി.സി ജോര്‍ജും. ലാവ്ലിന്‍ കേസിലും ഇരുവരും ശക്തമായ നിലപാടാണ് പിണറായിക്കെതിരെ സ്വീകരിച്ചിരുന്നത്. ഇവര്‍ രണ്ടു പേരും വ്യത്യസ്ത സംഭവങ്ങളില്‍ അകത്തായതോടെ, അടുത്തത് ആരെയാണ് പിണറായി സര്‍ക്കാര്‍ ഉന്നം വെക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക