പൂനെ: ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഭീവണ്ടി പവര്‍ലൂം ടൗണിലാണ് സംഭവം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ സെക്യൂരിറ്റി ഗാര്‍ഡായ തുക്കറാം പവാര്‍ എന്നയാളാണ് ജനക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ജീവനക്കാരോടൊപ്പം എത്തിയതായിരുന്നു തുക്കാറാം. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ സംഘടിച്ചെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂവെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക