കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​മു​ള്ള​തി​നാ​ലാ​ണ് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​ത്. ഇ​ക്കാ​ര്യം താ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് എ​പ്പോ​ള്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യു​മെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച്‌ തീ​രു​മാ​നി​ക്കും.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളും മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ലും പ്ര​തി​രോ​ധ​ത്തി​ലാ​യ സ​ര്‍​ക്കാ​ര്‍ മു​ഖം ര​ക്ഷി​ക്കാ​നാ​ണ് ഹാ​ജ​രാ​കാ​ന്‍ ത​നി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.പൊ​ലീ​സി​ന്റെ തീ​രു​മാ​ന​മ​ല്ല രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ മൂ​ന്നി​ന് പു​ല​ര്‍​ച്ചെ ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി മൂ​ന്ന​ര​ക്കോ​ടി രൂ​പ കൊ​ള്ള​യ​ടി​ച്ച കേ​സി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കേ​സി​ല്‍ 22 പേ​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക