തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ വീട്ടിൽ തനിച്ചായിരുന്ന 78 കാരിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ കാർത്യായനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി. പിന്നീട് ഇയാള്‍ വയോധികയുടെ മൂന്നര പവന്‍റെ മാലയുമായി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക