കൊല്ലം: ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന് പൂയപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഉദ്ഘാടനം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി ചെങ്കുളം പതിമൂന്നാം വാര്‍ഡില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജലനടത്തം, ജലസദസ്സ് , മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം എന്നിവ സംഘടിപ്പിച്ചു .

വാര്‍ഡ് അംഗം ഉദയന്‍ അദ്ധ്യക്ഷനായി. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ സ്മിത വി. നായര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ എ.ഡിഎസ്, തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക