പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മൂത്ത മകൻ അജിലിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് 10 അംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിന്‍ എന്ന വിദ്യാർഥിയെ കാണാതായത്.

ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. കോട്ടായി ഗവ. എച്ച്എസ്എസിൽ +2 പരീക്ഷ എഴുതി നാളത്തെ റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അജിൽ. ഞായറാഴ്ച ആയതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക