തൃശ്ശൂര്‍: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിയ്ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് 58 കാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി സണ്ണിക്ക് (58) എതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പുതുക്കാട് മുതല്‍ യുവാവ് യാത്രക്കാരിയെ ശല്യപ്പെടുത്തി തുടങ്ങിയിരുന്നു. തുടര്‍ന്ന് ശല്യം സഹിക്കവയ്യാതെ ഇവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ സംഭവത്തില്‍ പോലീസ് നേരിട്ട് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക