കൊല്ലം: പാരിപ്പള്ളി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഇ.എസ്.ഐ വാർഡിൽ ജയലാൽ എം.എൽ.എ. നിർവ്വഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ സാലിഹ അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ രാജ്കുമാർ , ലാലി എന്നിവർ പദ്ധതി വിശദീകരണവും , കൃഷി അസിസ്റ്റന്റ് രാജേഷ് ശങ്കർ എഴിപ്പുറം വാർഡ് മെമ്പർ മുരളീധരൻ തുടങ്ങിയവർ പങ്കിടുത്തു. വാർഡിലെ കർഷകർക്ക് വിത്ത് വിതരണത്തിനായി ഏർപ്പെടുത്തിയ വിത്ത് വണ്ടി കൃഷി ഓഫീസർ സാലിഹ ഫ്ലാഗ് ഓഫ് ചെയ്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക