പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ണി​നാ​യി വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് താ​ന്‍ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ്. ഷാ​ജ് കി​രി​ണി​നും ഭാ​ര്യ​യ്ക്കും വ​ര്‍​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ഷാ​ജ് കി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​യാ​ണ് ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് സ​മ്മ​തി​ച്ച​തെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്ക് സ്വ​പ്‌​ന ഗ​ര്‍​ഭ​പാ​ത്രം വാ​ട​ക​യ്ക്ക് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി ഷാ​ജ് കി​ര​ണും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഷാ​ജ് കി​ര​ണി​നെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന പാ​ല​ക്കാട് പറഞ്ഞു.

ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന സു​രേ​ഷ് കൂട്ടിച്ചേർത്തു. എം. ​ശി​വ​ശ​ങ്ക​റാ​ണ് ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും സ്വ​പ്ന പാ​ല​ക്കാ​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന എ​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ പു​സ്ത​കം ഇ​റ​ങ്ങി​യ​ശേ​ഷം ഷാ​ജ് കി​ര​ണ്‍ വീ​ണ്ടും ത​ന്‍റെ അ​ടു​ത്തെ​ത്തി സൗ​ഹൃദം​ പു​തു​ക്കി​യെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. താ​നും ഷാ​ജ് കി​ര​ണും ത​മ്മി​ല്‍ 60 ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മ​ല്ല ഉ​ള്ള​തെ​ന്നും സ്വ​പ്ന കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക