കോട്ടയം: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും.
മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അടൂര്‍ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. സിലോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായിരുന്ന കാലത്താണ് പീഡനം നടന്നത്. 12 വയസ്സുള്ള ആണ്‍കുട്ടിയെ പ്രതി പള്ളിക്കുള്ളില്‍വെച്ചാണ് പീഡിപ്പിച്ചത്.

പിഴത്തുകയായ 75000 രൂപ പീഡനത്തിനിരയായ ആണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. മണിമല എസ്.ഐ.ആയിരുന്ന ജെബി കെ.ജോണാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എസ്. മനോജ് ഹാജരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക