കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കും. ശക്തമായ തെളിവുകൾ നിരത്തി ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം.

ഒരു മാസത്തിലധികം ഒളിവിൽ കഴിഞ്ഞ നടൻ വിജയ് ബാബു ഈ മാസം ഒന്നാം തിയതിയാണ് കൊച്ചിയിൽ എത്തിയത്. അഞ്ച് തവണയായി മണിക്കുറുകളോളമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇത് കൂടാതെ നടൻ സൈജു കുറിപ്പ് ഉൾപ്പെടെ 32 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരമാവതി തെളിവുകൾ ശേഖരിച്ച് മുൻകൂർ ജാമ്യഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം. പരാതി ശരിവെക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയിൽ അവസരം നൽകാത്തതിന്റ പേരിൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങൾ അവിടെ വച്ചാണ് അറിഞ്ഞതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അന്വേഷണ സംഘം വിജയ് ബാബുവിന്റ അറസ്റ്റ് രേഖപ്പെടുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക