പ്രിയപ്പെട്ട താരങ്ങളുടെ ഓർമയ്ക്കായി ആരാധകർ അവരുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങി സൂക്ഷിക്കാറുണ്ട്. ചിലർ ഓട്ടോഗ്രാഫ് വാങ്ങും. മറ്റു ചിലർ അവരുടെ ഇഷ്ട താരങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വാങ്ങി സൂക്ഷിച്ചുവെയ്ക്കും. എന്നാൽ ഇത്തരത്തിൽ ഒരു താരം ആരാധകർക്കായി വിൽക്കുന്നത് തന്റെ സ്തനങ്ങളിലെ വിയർപ്പാണ്. അമേരിക്കയിലെ റിയാലിറ്റി ഷോ താരവും യുട്യൂബറുമായ സ്റ്റെഫാനീ മാറ്റോയാണ് ആ താരം.

സ്തനങ്ങളിലെ വിയർപ്പ് വിറ്റ് പ്രതിദിനം നാലു ലക്ഷം രൂപയാണ് താരം സമ്പാദിക്കുന്നത്. സ്വന്തം വെബ്സൈറ്റിലൂടെയാണ് വിൽപന. ഒരു കുപ്പി വിയർപ്പിന് 40,000 രൂപയാണ് വില. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കാറുണ്ടെന്നും പത്തു കുപ്പി വരെ കിട്ടാറുണ്ടെന്നും സ്റ്റെഫാനി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സൂര്യനെ ആശ്രയിച്ചാണ് മേപ്പിൾ മരങ്ങൾ ഇല പൊഴിക്കുന്നത്. അതുപോലെയാണ് ഞാൻ. ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നു. എന്നെ മേപ്പിൾ മരമെന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മേപ്പിൾ മരങ്ങൾ ഇലപൊഴിക്കുന്നതുപോലെ ഞാനും ഇരുന്ന് വിയർപ്പ് ശേഖരിക്കുന്നു.’ സ്റ്റെഫാനി വ്യക്തമാക്കുന്നു. പുതിയ സംരംഭം ആരാധകരെ കൂടുതൽ തന്നിലേക്ക് അടുപ്പിക്കുന്നുവെന്നും വിയർപ്പ് രുചിച്ചുനോക്കാനും മണത്തുനോക്കാനും ആവശ്യക്കാർ സമീപിക്കാറുണ്ടെന്നും സ്റ്റെഫാനി പറയുന്നു.

നേരത്തേയും വ്യത്യസ്തമായ ബിസിനസിലൂടെ സ്റ്റെഫാനി ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം സ്വന്തം അധോവായു കുപ്പിയിലാക്കിയാണ് വിൽപന നടത്തിയത്. ഒരു കുപ്പിക്ക് 80,000 രൂപ നിരക്കിലായിരുന്നു വിൽപന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്ന് താരത്തെ ആശുപത്രയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ കണക്റ്റികറ്റ് സ്വദേശിയായ സ്റ്റെഫാനിക്ക് ടിക് ടോകിലും ഒരുപാട് ആരാധകരുണ്ട്. ’90 ഡേ ഫിയാൻസീ’ എന്ന റിയാലിറ്റി ഷോയിലൂടെ 2020-ലാണ് താരത്തിന്റെ ജനപ്രീതി വർദ്ധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക