തിരുവനന്തപുരം: വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഐ.സി.എം ആര്‍ മാനദണ്ഡ പ്രകാരമുള്ള എല്ലാ മരണങ്ങളും പട്ടകയില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണം. ആര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമന്നും സതീശന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ആശുപത്രി, ആശാ വര്‍ക്കര്‍മാരുടെ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാല്‍ പൂര്‍ണമായി ലിസ്റ്റ് കിട്ടും. മരണപ്പെട്ടവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് പോലും ആനുകൂല്യം ലഭിക്കാത്ത അവസ്ഥ വരരുതെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച്‌ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച്‌ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളെക്കാള്‍ കൂടുതലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക