പാലക്കാട് ലോഡ്ജില്‍ സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലര്‍ച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.

പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തര്‍ക്കത്തെക്കുറിച്ച്‌ സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്.പിന്നീട് ഉത്തമന്‍, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോടാണ് ഷിജാബ് കുത്തേറ്റ വിവരം ആദ്യം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ തമ്മില്‍ നേരത്തേയും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പ്രൊഡക്ഷനിലെ തന്നെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ഉത്തമനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക