കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിലെ 6 യാത്രക്കാരില്‍ നിന്ന് 4 കോടി വിലമതിക്കുന്ന 8 കിലോ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ മൂന്നു മുപ്പതിന് ഷാര്‍ജയില്‍ നിന്ന്‌ എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

പേസ്റ്റ് രൂപത്തിലായിരുന്ന സ്വര്‍ണ്ണം ജീന്‍സും അടിവസ്ത്രങ്ങളും കൂട്ടിച്ചേര്‍ത്തു തുന്നിച്ചേര്‍ത്ത വസ്ത്രങ്ങള്‍ക്കടിയിലായിരുന്നു ഒളിപ്പിച്ചിരുന്നത്. യാത്രക്കാരെ അറസ്റ് ചെയ്‌തെന്ന്‌ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സമാനമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തു പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ജയചന്ദ്രനാണ് നിലവില്‍ കോയമ്പത്തൂർര് എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക