സ്രിയ നസീം ആദ്യമായി നായികയാവുന്ന തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. യുവതാരം നാനിയാണ് ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന നസ്രിയയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

‘എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു’ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് വേളയില്‍ പകര്‍ത്തിയ വിവിധ വിഡിയോകള്‍ ചേര്‍ത്തുവച്ച റീല്‍ നസ്രിയ തന്നെയാണ് പങ്കുവച്ചത്. താരങ്ങളും ആരാധകരുമെല്ലാെം രസകരമായ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങി നിരവധിപേര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നാനിഗാരുവും മറ്റുള്ളവരും നസ്രിയയുടെ പ്രകടനത്ത കുറിച്ച്‌ ഒരുപാട് പ്രശംസാവാക്കുകള്‍ പറഞ്ഞുകേട്ടു. നിന്നെയോര്‍ത്ത് അഭിമാനമാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. സിനിമ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ഞങ്ങള്‍’; ഗോവിന്ദ് പദ്മസൂര്യ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക