നമ്മളിലേക്ക് വരുന്ന അപകടങ്ങളുമുണ്ട്, നമ്മള്‍ സ്വയം വിളിച്ചുവരുത്തുന്ന അപകടങ്ങളുമുണ്ട്.അങ്ങനെ ഒന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.യാതൊരു ട്രാഫിക് നിയമങ്ങളും പാലിക്കാതെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ബൈക്കിലെത്തുന്ന രണ്ട് യുവാക്കളാണ് വീഡിയോയില്‍ ഉളളത്. എന്നാല്‍ വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും മദ്യം നിറച്ച ഗ്ലാസുമായാണ് ഇരിക്കുന്നത്. രണ്ട്‌പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യപിക്കുകയാണ്.ബൈക്ക് ഓടിക്കുന്നയാള്‍ ഇടയ്ക്ക് ഹാന്‍ഡിലില്‍ നിന്ന് കൈ എടുക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ബൈക്ക് മുന്നോട്ട് പോകുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലിരുന്ന ആള്‍ വീഴാന്‍ പോവുകയും ബൈക്ക് ഇയാളെ വലിച്ചുകൊണ്ട് കുറച്ച്‌ ദൂരം പോവുകയും ചെയ്യുന്നുണ്ട്.ബൈക്ക് ഓടിക്കുന്നയാള്‍ക്ക് അത് നിര്‍ത്താന്‍ സാധിക്കുന്നില്ല. കുറച്ചു ദൂരം പോയിട്ട് പിന്നിലിരുന്ന ആള്‍ ഓടിയിലേക്ക് വീഴുന്നതും കാണാം.ഇതും കഴിഞ്ഞാണ് ബൈക്ക് നിന്നത്.ഇതിന്റെ വീഡിയോ കേരള പോലീസ് ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.സംഭവം നടന്നത് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് കുറ്റകരമായ സാഹചര്യത്തിലാണ് യുവാക്കള്‍ നിയമം കാറ്റില്‍ പറത്തി റോഡിലൂടെ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക