തിരുവനന്തപുരം: മദ്യലഹരിയില്‍ ബസിനുള്ളില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ആര്യനാട് സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. ബസില്‍ നിന്നിറക്കിവിട്ട ഇയാള്‍ ബസിന് നേരെ കല്ലെറിയുകയും കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളനാട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന മണിക്കുട്ടന്‍ നഗ്നതാപ്രദര്‍ശനം ആരംഭിച്ചതോടെയാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി സംഘംചേര്‍ന്ന് ബസിനെ പിന്തുടരുകയും ബസിന് നേരെ കല്ലേറ് നടത്തുകയുമായിരുന്നു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുന്‍ വാ‍ര്‍ഡ് മെമ്ബര്‍ കൂടിയാണ് അറസ്റ്റിലായ മണിക്കുട്ടന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക