തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച സംവത്തില്‍ ഒരാള്‍ പിടിയില്‍. ഇടവ സ്വദേശി മഹേഷ് എന്നയാളെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത്. വര്‍ക്കല പാപനാശം ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു യുവതികളെ അപമാനിക്കാന്‍ ശ്രമമുണ്ടായത്.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു.മാസ്ക് ധരിച്ച രണ്ട് പേര്‍ അസഭ്യം പറഞ്ഞ് കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. ബീച്ചിന് സമീപം വെളിച്ചം കുറവുള്ള ഇടത്ത് വച്ചാണ് സംഭവം നടന്നത് എന്നാണ് പരാതിയിലെ പരാമര്‍ശം. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.ബൈക്കിലെത്തിയവര്‍ മാസ്ക് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറച്ചു മാസമായി യുവതികള്‍ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ താമസിച്ചുവരികയാണ്. രണ്ടുപേര്‍ക്കും ഒപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. ഈ സ്ത്രീയും വര്‍ക്കല പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയിലുണ്ടായ അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്നും വര്‍ക്കല പൊലീസ് പറഞ്ഞിരുന്നു.വര്‍ക്കല ഡിവൈ എസ് പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷ്, എസ് ഐ അനില്‍കുമാര്‍, എ എസ് ഐ ജയപ്രസാദ്, സി പി ഒ അന്‍സര്‍, ഷിറാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
// keralaspeaks.news_GGINT //
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക