തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ് (Indrans). സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ ഒഴിവാക്കണമെന്ന് അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും നല്‍കിയ ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം അവശ്യപ്പെട്ടുന്നു.

എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുള്ളതായും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങള്‍ അയക്കുന്നുണ്ട്. അതിനാല്‍ തന്നെ താന്‍ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണയരീതി ധാര്‍മികമായി ശരിയല്ലെന്ന് അദ്ദേഹം ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കാദമിയില്‍ അംഗമായതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതില്‍ നിന്ന് തള്ളിപ്പോകാന്‍ പാടില്ലെന്നും അദ്ദേഹം ഇ-മെയില്‍ സന്ദേശത്തില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക