തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അതിരടയാള കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കെ റെയില്‍. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാഴണന്ന് കെ റെയില്‍ അധികൃതര്‍ പറയുന്നു. നാടുനീളെ കല്ലുപിഴുതെറിയല്‍ സമരം വ്യാപിച്ചതോടെ വെട്ടിലായിരിക്കുകയാണ് കെ റെയില്‍ അധികൃതര്‍. ഇട്ടകല്ലുകള്‍ കൂട്ടത്തോടെ പിഴുതുമാറ്റുന്ന സാഹചര്യത്തില്‍ സാമൂഹികാഘാതപഠനം നിശ്ചിതസമയത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പകരം പുതിയ കല്ലുകള്‍ ഇടാനും സാധിക്കുന്നില്ല. കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ ആലോചിക്കുന്നത് ഈ സാഹചര്യത്തിലാണ്.

കല്ല് പിഴുതവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നിയമനടപടിയെടുക്കും. കേസ് കൊടുക്കുന്നതിന് മുന്നോടിയായി ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി. തുടര്‍ന്ന് കല്ല് പിഴുതവര്‍ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന. ഒരു കല്ലിടാന്‍ വേണ്ടിവരുന്ന ചെലവ് 5000 രൂപയാണെന്നാണ് കെ റെയില്‍ അധികൃതരുടെ വാദം. കല്ല് വാത്തെടുക്കാന്‍ ആയിരം രൂപയോളം ചെലവുവരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പോലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാം കൂടി ചേരുമ്ബോള്‍ 5000 രൂപയാകുമെന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പകരം കല്ലിടണമെങ്കില്‍ ഇത്രതന്നെ ചെലവ് വീണ്ടും വരും. കല്ലിടാനുളള ചെലവ് പിഴുതുമാറ്റിയവരല്‍ നിന്ന് ഈടാക്കുകയും കൂടി ചെയ്താല്‍ കല്ല് പിഴുതുമാറ്റല്‍ സമരത്തിന് ശമനമാകുമെന്നാണ് കെ റെയില്‍ അധികൃതരുടെ പ്രതീക്ഷ. സമരത്തിന്റെ കല്ലിടാനെത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക