അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. നെല്ലിപ്പാറകുടിയില്‍ രാമകൃഷ്ണന്‍ മകന്‍ വിഷ്ണു (19) ഒഴുവത്തടം വീട്ടില്‍ കട്ടേലാനിക്കല്‍ ഭാസി (48)എന്നിവരാണ് അറസ്റ്റില്‍ ആയത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലില്‍ പ്രതി വിഷ്ണുവിന്റെ പക്കല്‍ നിന്നും 200 ഗ്രാം ഉണക്ക കഞ്ചാവും 8 ചുവടു പച്ച കഞ്ചാവ് ഉണങ്ങനായി വെട്ടിയ നിലയിലും കണ്ടെത്തി.

മുഖ്യപ്രതി രാമകൃഷ്ണന്റെ ഏല ത്തോട്ടത്തില്‍ നിന്നും കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. നായാട്ടില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കുമായി മുന്നാര്‍ ഡിഎഫ്‌ഒ യുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിമാലി റേഞ്ച് ഓഫീസര്‍ കെ വി രതീഷിന്റെ നേതൃത്വത്തിലാണ് രണ്ടു പ്രതികളെയും പിടികൂടിയത്. ബി എഫ് ഒ മാരായ ആര്‍ റോയി, പി കെ രാജന്‍ എന്‍ എ മനോജ് ഫോറസ്റ്റ് വാച്ചര്‍ സജിനിമോള്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക