തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാൻ തീരുമാനമായിരുന്നു. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക