കാഞ്ചീപുരം: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയതിനെ തുടര്‍ന്ന് 34കാരിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. തമിഴ്നാട് കാഞ്ചീപുരം സ്വദേശിനിയായ രേവതക്കാണ് അപകടം സംഭവിച്ചത്. പല്ല് തേക്കുന്നതിനിടെ സ്ത്രീ താഴെ വീഴുകയും ബ്രഷ് കവിളില്‍ തുളഞ്ഞു കയറുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിക്ക് വായ തുറക്കാനോ അടക്കാനോ സാധിക്കുന്നിലായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച്‌ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.

യുവതിയുടെ കവിള്‍ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. ഇവരുടെ മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല്ലിന്റെ ഇടയില്‍ കുടുങ്ങിയ ബ്രഷിന്റെ ഒരുഭാഗം പുറത്തെടുക്കാന്‍ അല്‍പം പാടുപെട്ടുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക