കോട്ടയം: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ അപകടം. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം.

ആര്‍ക്കും പരിക്കില്ല. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ അന്യ സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്നാക്കാനായി ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന്, ഫോണ്‍ പരിശോധിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചതൊഴിച്ചാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക