ലിവിവ്: റഷ്യ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് യുക്രെയ്ന്‍കാരനായ ആന്‍ഡ്രി സെന്‍കിവ് ഒരു സമാധാനവാദിയായിരുന്നു. കായിക മേഖലയെക്കുറിച്ച്‌ ബ്ലോഗ് എഴുതലായിരുന്നു അ​ദ്ദേഹത്തിന്റെ ജോലി. ജീവിതത്തില്‍ ഒരിക്കല്‍പോലും ഈ 27കാരന്‍ തോക്ക് കൈവശം വെച്ചിട്ടില്ല. എന്നാല്‍, 11 ദിവസങ്ങള്‍ക്ക് ശേഷം പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ മറ്റ് 30 പേരുമെത്ത് തോക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിക്കുകയാണ് അദ്ദേഹം. കൂടെ സെയില്‍സ്മാന്‍, ഐ.ടി വിദഗ്ധര്‍, ഷെഫ്, ഫുട്ബാള്‍ താരങ്ങള്‍ എന്നിവരെല്ലാമുണ്ട്.

വളരെക്കാലം മുമ്പ് ഇല്ലാതാകേണ്ട കഴിവുകള്‍ 21-ാം നൂറ്റാണ്ടില്‍ വീണ്ടും ഉയര്‍ന്ന ഡിമാന്‍ഡില്‍ വരുന്നത് ഭയാനകമാണെന്ന് സെന്‍കിവ് പറയുന്നു. റഷ്യന്‍ സൈനികരെ യുദ്ധം ചെയ്ത് കൊല്ലാന്‍ തയാറാണോ എന്ന ചോദ്യത്തിന്, ‘ഞാന്‍ തയാറല്ല, പക്ഷേ വേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും’ അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ യുക്രെയ്ന്‍ പൗരന്റെയും മാനസികാവസ്ഥയാണ് സെന്‍കിവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോവിയറ്റ് യൂനിയന്‍ കാലഘട്ടത്തില്‍ അവരുടെ പ്രചാരണ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മുന്‍ റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. ഈ കെട്ടിടം ഇപ്പോള്‍ വാരിയേഴ്സ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ചുവരുകളില്‍ 2014ല്‍ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളോട് പോരാടിയ യുക്രേനിയന്‍ സൈനികരുടെ ഛായാചിത്രങ്ങളുണ്ട്. അഗ്നിശമന സേനാംഗമായ ഡെന്നിസ് കോഹട്ട് ആണ് സന്നദ്ധ പോരാളികളുടെ പരിശീലകന്‍. ഇദ്ദേഹം നേരത്തെ ഡോണ്‍ബാസില്‍ രാജ്യത്തിന് വേണ്ടി ആയുധമേന്തിയ വ്യക്തിയാണ്.

മൂന്ന് ആക്രമണ റൈഫിളുകള്‍ മേശപ്പുറത്ത് വെയ്ക്കുകയും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പരിശീലനം ആരംഭിച്ചത്. ആഴ്‌ചകള്‍ നീളേണ്ട പരിശീലനം ദിവസങ്ങള്‍ക്കുള്ളിലാണ് അവസാനിപ്പിക്കുന്നത്. ‘ഈ മുറിയിലുള്ള 10 പേര്‍ പോലും തോക്കെടുത്ത് റഷ്യന്‍ സൈനികരെ വെടിവച്ചാല്‍ പരിശീലനം വിലമതിക്കും’ -ഡെന്നിസ് കോഹട്ട് പറഞ്ഞു.

തന്റെ റൈഫിള്‍ ഉയര്‍ത്തി എങ്ങനെ ശരിയായി നില്‍ക്കണമെന്ന് കോഹട്ട് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തു. ‘നിങ്ങളുടെ ഉപകരണങ്ങള്‍ ശരിക്കും ഭാരമുള്ളതാണ്, ഷൂട്ടിംഗ് ചെയ്യുമ്ബോള്‍ നിങ്ങള്‍ മറിഞ്ഞുവീണേക്കാം’ -അദ്ദേഹം പറഞ്ഞു. സ്വയം വെടിയേല്‍ക്കാതിരിക്കാനും കൂട്ടത്തിലുള്ളവരെ വെടിവെക്കാതിരിക്കാനും ഇദ്ദേഹം പരിശീലനം നല്‍കുന്നുണ്ട്. ബോംബാക്രമണ സമയത്ത് എങ്ങനെ അതില്‍നിന്ന് രക്ഷപ്പെടാം എന്നതും പരിശീലനത്തിന്റെ ഭാഗമാണ്. നാഷനല്‍ ഗാര്‍ഡ് ഓഫ് യുക്രെയ്‌നിന്റെ കണക്കനുസരിച്ച്‌ ഒരു ലക്ഷത്തിലധികം യുക്രേനിയന്‍ പുരുഷന്മാര്‍ പോരാട്ടത്തിന് സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക