കൊല്ലം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍. മുക്കടക്ക് തെക്ക് വശം ദേശീയ പാതയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്തു വന്ന പൊലീസുകാരനെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയില്‍ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടു പോയ കേസിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലം തട്ടാമല ഫാത്തിമ മന്‍സിലില്‍ മാഹീന്‍ (20), കൊല്ലം ഇരവിപുരം വാളത്തുംഗല്‍ മുതിര അയ്യത്ത് വടക്കതില്‍ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അല്‍ത്താഫ് മന്‍സിലില്‍ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീന്‍ (21), കൊല്ലം മയ്യനാട് അലി ഹൗസില്‍ മുഹമ്മദ് ഷാന്‍ (25), കൊല്ലം മുളവന വില്ലേജില്‍ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫര്‍സാന മന്‍സിലില്‍ യാസിന്‍ എന്ന് വിളിക്കുന്ന ഫര്‍ജാസ് (19), കൊല്ലം കോര്‍പറേഷന്‍ മണക്കാട് വടക്കേവിള തൊടിയില്‍ വീട്ടില്‍ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക