കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊച്ചി തടിയിട്ടപറമ്പിലാണ് സംഭവം. പട്ടിമറ്റം കുമ്മനോട് സ്വദേശി ഷറഫുദീനാണ് അറസ്റ്റിലായത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പട്ടിമറ്റം, കുമ്മനോട് സ്വദേശി ഷറഫുദീനെ പൊലിസ് അറസ്റ്റ് ചെയതത്. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗ് ക്ലാസിലായിരുന്നു കുട്ടി പീഢന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ഒരുമാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായി. നിലവില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്രസയോടുള്ള ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഷറഫുദീന്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. മദ്രസ ക്ലാസില്‍ നേരത്തെ എത്താന്‍ ആവശ്യപ്പെട്ട ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഷറഫുദീനെ തടിയിട്ടപറമ്ബ് പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക