കിഴക്കമ്പലം: തന്റെ ചിത്രം ദുരുപയോഗം ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്ക് പഞ്ചായത്തംഗം റസീന പരീതിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കിഴക്കമ്പലത്ത് പട്ടികജാതി യുവാവ് ദീപു കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയോടൊപ്പം നില്‍ക്കുന്ന എം.എല്‍.എയുടെ ചിത്രം വാട്ട്സാപ്പ് സ്റ്റാറ്റസില്‍ പോസ്റ്റു ചെയ്തതിനാണ് പോലീസ് നടപടി.

ഇത്തരത്തിലൊരു ചിത്രം വ്യാജമായി തയാറാക്കി പോസ്റ്റു ചെയ്തെന്നാണ് പരാതി. എം.എല്‍.എ യുടെ പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍, ഇത്തരത്തിലൊരു ചിത്രം താന്‍ നിര്‍മിച്ചതല്ലെന്നും വാട്ട്സാപ്പിലൂടെ ലഭിച്ചതാണെന്നുമാണ് റസീനയുടെ മറുപടി. മാത്രമല്ല ദീപു വധക്കേസ് പ്രതി അസീസിനൊപ്പം എം.എല്‍.എ. നില്‍ക്കുന്ന ചിത്രം ഫെയ്സ് ബുക്കില്‍ അസീസ്തന്നെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ ചിത്രമാണ് താന്‍ വ്യജമായി തയാറാക്കിതായി എം.എല്‍.എ. പറയുന്നത്. രാഷ്ട്രീയത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരും മറ്റും വിമര്‍ശിക്കപ്പെടുന്നതരത്തില്‍ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് സാധാരണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, താന്‍ വ്യാജമായി നിര്‍മിച്ചതല്ലെന്നു വ്യക്തമായിട്ടും ഭരണത്തിന്റെ ഹുങ്കിലാണ് എം.എല്‍.എ. എനിക്കതിരെ കേസ് എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ പോലീസിനെ ഉപയോഗിച്ച് തന്റെ വീട്ടില്‍ റെയ്ഡ് നടത്താനുള്ള ശ്രമവും നടന്നിരുന്നു. ഇത്തരത്തില്‍ സ്ത്രീത്വത്തിനു വില കല്‍പ്പിക്കാത്ത ഒരു എം.എല്‍.എയും സര്‍ക്കാരുമാണ് നമ്മുടെ നാട് ഭരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും റസീന പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക