തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91% പേരും സ്‌കൂളുകളില്‍ ഹാജരായി.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത് 93%, പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍ നില, 51.9%. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍ നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്, 88.54%. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്, 72.28%.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജര്‍നിലയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും മന്ത്രി വി.ശിവന്‍കുട്ടി നന്ദി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക