മോസ്‌കോ: യുക്രൈനില്‍ ആഭ്യന്തരയുദ്ധം കൂടുതല്‍ രൂക്ഷമായേക്കുമെന്ന ഭീതി ഉയര്‍ത്തി വിഘടിച്ചുനില്‍ക്കുന്ന ഇരുവിഭാഗങ്ങളും കൂടുതല്‍ സന്നാഹമൊരുക്കിത്തുടങ്ങി. റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ മുന്നേറ്റ മേഖലകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവെന്ന് യൂറോപ്പിലെ ഓര്‍ഗെനെസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോപറേഷന്‍ നിരീക്ഷകര്‍ വ്യക്തമാക്കിയ പിന്നാലെയാണ് ഇരുപക്ഷത്തേയും നേതാക്കള്‍ കൂടുതല്‍ സന്നാഹങ്ങള്‍ക്കായി ആഹ്വാനം ചെയ്തത്.

നിര്‍ബന്ധിത െസെനികസേവനത്തിനുള്ള ഓഫീസിലേക്ക് വരണമെന്ന് ജനങ്ങളോട് ഡൊണെസ്‌ക് പ്യൂപ്പിള്‍സ് റിപബ്ലിക് എന്ന പേരിട്ട വിഭാഗത്തിന്റെ നേതാവ് ഡെന്നീസ് പുഷ്ലിന്‍ ആവശ്യപ്പെട്ടു. അതിക്രമം തടയാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ലുഗാനസ്‌ക് വിമത വിഭാഗത്തിന്റെ നേതാവ് ലിയേനിഡ് പേസ്ചിങ്കും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


യുക്രൈന്‍ സുരക്ഷാവിഭാഗങ്ങള്‍ നടത്തിയ ആക്രണം തങ്ങള്‍ തടഞ്ഞുവെന്നും യുക്രൈന്‍ െസെന്യത്തിന്റെ ആക്രമണം തുടരുകയാണെന്നും പുഷ്ലീന്‍ അവകാശപ്പെട്ടു. യുക്രൈന്‍ സൈന്യവും റഷ്യന്‍ പിന്തുണയുള്ള വിമതരും തമ്മില്‍ 2014 മുതല്‍ തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് പതിനാലായിരത്തിലേറെ ജീവനുകളാണ് ഇതുവരെ നഷ്ടമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക