തിരുവനന്തപുരം: വിവാഹ തീരുമാനത്തിനു പിന്നാലെ തിരുവനന്തപുരം
മേയര്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണം. മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മേയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.

വലത്-കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണം കൂടുതല്‍. വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷമുള്ള മേയറുടെ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ നിറയുന്നത്. തീര്‍ത്തും വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് കമന്റുകളിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള അശ്ലീലവും ദ്വയാര്‍ഥപരമായ കമന്റുകള്‍ വരുന്നുണ്ട്. എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട, ആ അനുപമയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം എന്ന ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് കീഴിലാണ് ഇത്തരത്തിലുള്ള കമന്റുകള്‍ എത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാകുന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ക്കെതിരെ അധിക്ഷേപ വര്‍ഷമുയരുന്നത്.

അതേസമയം, ഇടത് പ്രൊഫൈലുകള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നുമുണ്ട്. ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് എസ്.എഫ്.ഐയിലെ പ്രവര്‍ത്തനകാലത്തുണ്ടായിരുന്ന സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ബാലുശേരിയില്‍ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തുന്നത്. നിലവില്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ അദേഹം. ആര്യാ രാജേന്ദ്രന്‍ 2020 ഡിസംബറിലായിരുന്നു തിരുവനന്തപുരം മേയറായി അധികാരമേറ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക