തിരുവനന്തപുരം: പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സർക്കാർ. കെ.ആർ.ജ്യോതിലാലിനെയാണ് മാറ്റിയത്. ശാരദ മുരളീധരന് പകരം ചുമതല നൽകി. ഗവർണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം. പുതിയ നീക്കം സർക്കാരിന്റെ അനുനയ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.

എന്നാൽ ഈ ഒരു നടപടി കൊണ്ട് മാത്രം ഗവർണർ സമവായത്തിലേക്ക് എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന നടപടി പൂർണമായും പിൻവലിക്കാതെ വഴങ്ങില്ലെന്ന തീരുമാനത്തിലാണ് ഗവർണർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ എകെജി സെന്ററിലാണ്. ഈ വിഷയം ചർച്ചയാകും. എങ്ങനെയാണ് വിഷയത്തെ മറികടക്കേണ്ടതെന്ന കാര്യത്തിൽ ചർച്ചയുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക