വിജയവാഡ: പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരി സാമ്പാര്‍ പാത്രത്തില്‍ വീണ് മരിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശിവ-ഭാനുമത് ദമ്പതികളുടെ മകളായ തേജസ്വിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ച്ചയാണ് സംഭവം.

മതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ അടുക്കളയില്‍ പോയ കുട്ടി കസേരയില്‍ കയറവെ കാല്‍ വഴുതി തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു. പോലീസ് അപകട മരണത്തിന് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക