കോട്ടയം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കിടങ്ങൂര്‍ പിറയാര്‍ കറുത്തേടത്ത് വീട്ടില്‍ വിഷ്ണു രാജാ(30)ണ് അറസ്റ്റിലായത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ഓട്ടത്തിനായി പ്രതി എത്തിയിരുന്നു. പരിചയം മുതലെടുത്ത പ്രതി സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും പഠനത്തില്‍ പിന്നോക്കം പോകുകയും ചെയ്തതിനെത്തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ വിവരമറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതോടെ കിടങ്ങൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കിടങ്ങൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കുര്യന്‍ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണന്‍, എ.എസ്.ഐ ബിജു ചെറിയാന്‍, എ.എസ്.ഐ ജയചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക