പാലക്കാട്: മലമ്പുഴ ചെറാട് മലയല്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അഗ്നിരക്ഷാ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറലാണ് നോട്ടീസ് നല്‍കിയത്.

യുവാവ് കുടുങ്ങിയ വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ല. ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല. സാങ്കേതിക സഹായം നല്‍കുന്നതില്‍ പരാജയപ്പെട്ടു. എന്നീ ആരോപണങ്ങളും നോട്ടീസിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ അഗ്നിരക്ഷാ ഓഫീസറുടെ ഭാഗത്ത് നിന്നു വലിയ വീഴ്ചയുണ്ടായെന്ന ആരോപണം ശകതമായ സാഹചര്യത്തിലാണ് നോട്ടീസയച്ചത്. ബാബു മലയിടുക്കില്‍ കുടുങ്ങിയ തിങ്കളാഴ്ച്ച ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക