പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടി വന്നെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരു വ്യക്തിയുടെ രക്ഷാ പ്രവര്‍ത്തനത്തിന് ഇത്രയധികം തുക ഖജനാവിന് ചെലവാക്കേണ്ടി വന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍, വ്യോമസേനാ ഹെലികോപ്ടര്‍, കരസേനാ സംഘങ്ങള്‍, എന്‍.ഡി.ആര്‍.എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് 50 ലക്ഷം രൂപയാണ്. മറ്റു ചെലവുകള്‍ കണക്കാക്കി വരുമ്പോഴേക്കും ഇത് 75 ലക്ഷം വരുമെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക