വാഷിങ്ടണ്‍: റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക നീക്കം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. പസഫിക്കിലെ റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എസ്. അന്തര്‍വാഹിനിയെ തങ്ങളുടെ നാവികസേന തുരത്തിയതായി റഷ്യ അവകാശപ്പെട്ടതിനു പിന്നാലെയാണ് അമേരിക്ക വിശദീകരണവുമായി രംഗത്തെത്തിയത്.

യുക്രൈനു സമീപം സൈനികവിന്യാസം നടത്തിയതിനെച്ചൊല്ലി റഷ്യയും അമേരിക്കയും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവം. ഈ സാഹചര്യത്തില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചതായി റഷ്യ ആരോപിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ള കുരില്‍ ദ്വീപിനു സമീപത്തേക്ക് യു.എസ്. അന്തര്‍വാഹിനി അതിക്രമിച്ചു കടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജലോപരിതലത്തിലേക്ക് വരാനുള്ള നിര്‍ദേശം യു.എസ്. അന്തര്‍വാഹിനി അവഗണിച്ചു. പിന്നീട് തങ്ങളുടെ മാര്‍ഷല്‍ ഷപോഷ്നിക്കോവ് യുദ്ധക്കപ്പലില്‍നിന്ന് ഉചിതമായ നടപടികള്‍ സ്വീകരിച്ചതോടെ യു.എസ്. അന്തര്‍വാഹിനി അതിവേഗം തിരിച്ചുപോയെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മോസ്‌കോയിലെ യു.എസ്. ഡിഫന്‍സ് അറ്റാഷെയെ റഷ്യന്‍ പ്രതിരോധമന്ത്രാലയം വിളിച്ചുവരുത്തി.

എന്നാല്‍, റഷ്യയുടെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് യു.എസ്. സൈനിക വക്താവ് ക്യാപ്റ്റന്‍ കെയ്ല്‍ റെയ്ന്‍സ് പറഞ്ഞു. യു.എസ്. അന്തര്‍വാഹിനിയുടെ സ്ഥാനം എവിടെയാണെന്നു വ്യക്തമാക്കാനാകില്ല. റഷ്യന്‍ സമുദ്രാതിര്‍ത്തി മേഖലയില്‍ യാതൊരുവിധ സൈനിക നീക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക