മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 20 വര്‍ഷം കഠിന തടവ്.അലിബാഗിലുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി ഷാഹിദ ശൈഖിന്‍റേതാണ് ഉത്തരവ്.

12 വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പ്രതിയായ പരേഷ് മേത് പീഡിപ്പിച്ചത്. ഇരുവരും മഹാരാഷ്ട്ര റായ്ഗഡിലെ പെന്‍ തലൂക്ക സ്വദേശികളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം മേയിലാണ് കേസിനാസ്പദമായ സംഭവം.സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പന്‍വേലിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് നാല് സ്ഥലങ്ങളില്‍ വച്ച്‌ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഭൂഷണ്‍ സാല്‍വി വിചാരണക്കിടെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക