കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പവന് 800 രൂപ കൂടി 37,440 രൂപയായി വില ഉയര്‍ന്നു. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,680 രൂപയായി ഉയര്‍ന്നു.

ഈ മാസം 10ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണം 36,640 രൂപയില്‍ എത്തിയിരുന്നു. പലിശ നിരക്ക് ഉയര്‍ത്താനുള്ള യു.എസ്. ഫെഡ് റിസര്‍വ് നയമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലും വില ഉയര്‍ന്നു. ഈ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രോയ് ഔണ്‍സിന് 1859 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ 1823.28 ഡോളറായിരുന്നു വില. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക