തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ, സര്‍വകലാശാലാ നിയമന വിവാദത്തില്‍ തുടങ്ങി ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വരെ നീണ്ട ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അവസാനിക്കുന്നതായി സൂചന ലഭിച്ചിരുന്നു.

നേരത്തെ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ഇടതുമുന്നണിക്ക് ഉള്ളിലും സിപിഐ ഓർഡിനൻസിനെ കുറിച്ച് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക